മലപ്പുറം ജില്ലാതല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; നിങ്ങളുടെ ക്ലബ്ബുകള്‍ക്കും പങ്കെടുക്കാം

സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സബ്ജൂനിയര്‍ (2007, 2008 ജനിച്ചവര്‍), ജൂനിയര്‍ (2005, 2006 ജനിച്ചവര്‍) വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നടത്തുന്നു.

ജില്ലയിലെ അംഗീകൃത ക്ലബുകള്‍, കായിക സംഘടനകള്‍, മറ്റു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അക്കാദമികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള സ്ഥാപനങ്ങള്‍ സെപ്തംബര്‍ 30നകം സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ അപേക്ഷയും അംഗീകൃത സ്ഥാപനമാണെന്ന് തെളിയിക്കുന്ന രേഖകളും സഹിതം അപേക്ഷിക്കണം.

ഫോണ്‍: 0483 2734701, 9495243423, 9496244711.

Share news
error: Content is protected !!
Scroll to Top