Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ രണ്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍ കൂടി സജ്ജമാക്കി

HIGHLIGHTS : മലപ്പുറം: കോവിഡ് 19 ലക്ഷണങ്ങളുള്ളവരെ കിടത്തി ചികിത്സിക്കാന്‍ ജില്ലയില്‍ രണ്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍കൂടി സജ്ജമാക്കിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക...

മലപ്പുറം: കോവിഡ് 19 ലക്ഷണങ്ങളുള്ളവരെ കിടത്തി ചികിത്സിക്കാന്‍ ജില്ലയില്‍ രണ്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍കൂടി സജ്ജമാക്കിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. നിലമ്പൂര്‍, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രികളില്‍ കൂടിയാണ് സൗകര്യം ഏര്‍പ്പെടുത്തിയത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമാണ് നേരത്തെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉണ്ടായിരുന്നത്.

മഞ്ചേരിയില്‍ 42, തിരൂരില്‍ 10, തിരൂരങ്ങാടിയില്‍ എട്ട്, നിലമ്പൂരില്‍ 15, പെരിന്തല്‍മണ്ണയില്‍ ഒമ്പത് എന്നിങ്ങനെയാണ് ഐസൗലേഷന്‍ വാര്‍ഡുകളില്‍ സജ്ജമാക്കിയിരിക്കുന്ന മുറികള്‍. ഇവിടെ രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കാന്‍ ആവശ്യമായ സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

sameeksha-malabarinews

കോവിഡ് 19 ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ മൂന്ന് കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു. വിദേശ രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ജില്ലയില്‍ താമസത്തിനു സൗകര്യങ്ങളില്ലാത്തവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാം.

ആരോഗ്യ സംഘത്തിന്റേയും സ്‌ക്വാഡുകളുടേയും സേവനം കോവിഡ് കെയര്‍ സെന്ററുകളില്‍ ഉണ്ടാവും. ഇവിടെ കഴിയുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും. ഇതിന് ആമ്പുലന്‍സ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!