Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചത് തിരൂര്‍, മമ്പുറം സ്വദേശികള്‍ക്ക്

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ക്കാണ് കോവഡ് സ്ഥിരീകരിച്ചത്. ഒരാള്‍ തിരൂര്‍ ഒഴൂര്‍ കുറുവട്ടിശേരി സ്വദേശിയും. മറ്റേയാള്‍ മമ്പുറം വെട്ടം ബസാര്‍ ...

മലപ്പുറം: ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ക്കാണ് കോവഡ് സ്ഥിരീകരിച്ചത്. ഒരാള്‍ തിരൂര്‍ ഒഴൂര്‍ കുറുവട്ടിശേരി സ്വദേശിയും. മറ്റേയാള്‍ മമ്പുറം വെട്ടം ബസാര്‍ സ്വദേശിനിയുമാണ്.

തിരൂര്‍ സ്വദേശി മാര്‍ച്ച് 19 ന് ദുബൈയില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

sameeksha-malabarinews

മമ്പുറം സ്വദേശിനി ഏപ്രില്‍ 7 ന് രോഗം സ്ഥിരീകരിച്ച വേങ്ങര കണ്ണമംഗലം സ്വദേശിനിക്കൊപ്പം ഡല്‍ഹി നിസാമുദീനില്‍ ഭര്‍ത്താവിനും മറ്റ് 5 കുടുംബങ്ങള്‍ക്കുമൊപ്പം യാത്ര ചെയ്തു. മാര്‍ച്ച് 23 ന് തിരികെ എത്തിയ ആളാണ്.

ഇരുവരുടെയും റൂട്ട്മാപ്പ്

1)
തിരൂര്‍ ഒഴൂര്‍ കുറുവട്ടിശേരി സ്വദേശി 30 വയസ് ,
മാര്‍ച് 19ന് രാത്രി 8.30 ന് Dubai യില്‍ നിന്ന് Al 938 വിമാനത്തില്‍ കരിപ്പൂരെത്തി .
നാട്ടില്‍ നിന്നു വന്ന ഓട്ടോയില്‍ വീട്ടിലേക്ക് .
11 മണിക്ക് വീട്ടിലെത്തി.
സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞു
ഏപ്രില്‍ 7 ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തി സാമ്പിള്‍ നല്‍കി വീണ്ടും സ്വയം നിരീക്ഷണം.
പോസിറ്റിവ് ആയതോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക്

(2)
മമ്പുറം വെട്ടം ബസാര്‍ സ്വദേശിനി 42 വയസ്.

ഏപ്രില്‍ 7 ന് രോഗം സ്ഥിരീകരിച്ച വേങ്ങര കണ്ണമംഗലം സ്വദേശിനിക്കൊപ്പം ഫെബ്രുവരി 14 ന് ഡല്‍ഹി നിസാമുദീനില്‍ ഭര്‍ത്താവിനും മറ്റ് 5 കുടുംബങ്ങള്‍ക്കുമൊപ്പം യാത്ര ചെയ്തു.
ഫെബ്രുവരി 17 ന് നിസാമുദീനില്‍ .
ഫെബ്രുവരി 20ന് മുംബയിലേക്ക് ട്രെയിന്‍ മാര്‍ഗം.
ഫെബ്രുവരി 21 മുതല്‍ മാര്‍ച് 23 വരെ മുംബയിലെ വിവിധ വീടുകളില്‍ താമസിച്ചു.
മാര്‍ച് 23ന് AI 581 വിമാനത്തില്‍ രാവിലെ 9.45 ന് കരിപ്പൂരില്‍…
സ്വകാര്യ കാറില്‍ വീട്ടില്‍.
ഏപ്രില്‍ 5 ന് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നിന്ന് സാമ്പിള്‍ എടുത്തു.
ഏപ്രില്‍ 7 മുതല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ .

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് പൊതു സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെങ്കിലും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ച ഇരുവരും വീട്ടിലുള്ളവരുമായി അടുത്ത് ഇടപഴകിയിരുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മമ്പുറം വെട്ടം ബസാര്‍ സ്വദേശിനിയുടെ ഭര്‍ത്തൃ സഹോദരന്‍, ഇയാളുടെ ഭാര്യ, മൂന്ന് മക്കള്‍ എന്നിവരേയും ഒഴൂര്‍ കുറുവട്ടിശ്ശേരി സ്വദേശിയുടെ മാതാവ്, ഭാര്യ, മകള്‍, ഭാര്യാ സഹോദരന്‍ എന്നിവരേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കരിപ്പൂരില്‍ നിന്ന് ഇയാള്‍ വീട്ടിലേക്കു വന്ന ഓട്ടോറിക്ഷയിലെ ഡ്രൈവര്‍, കുടുംബാംഗങ്ങള്‍ എന്നിവരേയും പരിശോധനക്കു വിധേയമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും കൂടെ യാത്ര ചെയ്തവരും നിര്‍ബന്ധമായും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങളോ രോഗ ലക്ഷങ്ങളോ അനുഭവപ്പെട്ടാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.
കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ – 0483 2737858, 2737857, 2733251, 2733252, 2733253.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!