ചങ്ങരകുളത്ത് തോണി മറിഞ്ഞ് ആറു മരണം

എടപ്പാള്‍  ചങ്ങരംകുളം ഞരണിപ്പുഴയിൽ തോണി മറിഞ്ഞ് ആറു പേർ മരിച്ചു.  രണ്ടാളെരക്ഷപ്പെടുത്തി.  ഒരാളുടെ നില അതീവ ഗൂരതരമായി തുടരുകയണ്‌.

ചങ്ങരംകുളം സ്വദേശികളായ പ്രസീന, ജെനീഷ, അഭിലാഷ്, വൈഷ്ണവ്, മിന്നു, എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ന
രണിപ്പുഴയിൽ അപകടമുണ്ടായത്.

സമീപത്തുള്ള ഒരു ബണ്ട് പൊട്ടിയത് കാണാന്‍ പോയവരായിരുന്നു അപകടത്തില്‍ പെട്ടത്. ഇവര്‍ വിദ്യാര്‍ത്ഥികളാണ്‌ .മരിച്ചവരില്‍ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ്.
അപകടത്തില്‍ പെട്ട വളളം തുഴഞ്ഞത് കുട്ടികളാണന്നണ് വിവരം. വെള്ളത്തിലുണ്ടായിരുന്ന എട്ടുപേരും കുട്ടികളായിരുന്നു. മുതിര്‍ന്ന ആള്‍ക്കാണ് ് ഗുരുതരമായി പരിക്കേറ്റ് ഇപ്പോള്‍ തൃശ്ശുര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌

 

Share news
error: Content is protected !!
Scroll to Top