ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

മലപ്പുറം: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ രണ്ടു വാര്‍ഡുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. മങ്കട ഗ്രാമ പഞ്ചായത്തിലെ കോഴിക്കോട്ട്പറമ്പ് വാര്‍ഡില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി സി.പി നസീറയും നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ പെരുമ്പാളില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാഹിറ തുടങ്ങിയവരാണ് വിജയിച്ചത്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ നസീമ വാപ്പുവിനെ തോല്‍പ്പിച്ച് 357 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി നസീറ കോഴിക്കോട്ട് പറമ്പ് വാര്‍ഡില്‍ വിജയിച്ചത്. 726 വോട്ടുകളാണ്് സി.പി നസീറയ്ക്ക് ലഭിച്ചത്. നസീന വാപ്പുവിന് 369 വോട്ടുകളും ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി നളിനിയ്ക്ക് ഏഴ് വോട്ടുകളാണ് ലഭിച്ചത്.
പെരുമ്പാളില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാഹിറ 23 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 593 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഹസീന മുസ്തഫയ്ക്ക് 570 വോട്ടുകളും ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഷീല വടക്കേപുരക്കലിന് 126 വോട്ടുകളാണ് ലഭിച്ചത്.

Related Articles