തിരൂരങ്ങാടി:എ ആര്‍ നഗര്‍ സ്വദേശിയെ മൈസൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍.നഗര്‍ യാറത്തും പടി പാലമടത്തില്‍ ചിന സ്വദേശി പാലമടത്തില്‍ പരേതനായ കുഞ്ഞലവി ഹാജിയുടെ മകന്‍ ഹംസ(35)നെയാണ് മൈസൂര്‍ രാംരാജ് നഗറിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൈസൂരില്‍ ബേക്കറിയും ലോഡ്ജും നടത്തുകയായിരുന്നു. പുലര്‍ച്ചെ പൊള്ളലേറ്റ് മരിച്ചതായി പാര്‍ട്ണര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
അതെ സമയം മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികളെന്നു പറഞ്ഞു പാര്‍ട്ണറുടെയും ജോലിക്കാരന്റെയും പേര് വെച്ച് ഫോണില്‍ സ്റ്റാറ്റസ് വെച്ചിരുന്നതായും ഇവര്‍ പറഞ്ഞു. ബന്ധുക്കള്‍ മൈസൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ചിലരെ മൈസൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു.
മാതാവ്: ഖദീജ. ഭാര്യ:ഹഫ്‌സത്ത് ( തോട്ടശ്ശേരിയറ )
മകള്‍: ആഇശസിഫ . സഹോദരങ്ങള്‍: മുഹമ്മദ് ബാവ, ഉമര്‍ (പത്ര ഏജന്റ് ),മന്‍സൂര്‍, നഫീസ,സഫിയ.



