കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം; പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്

HIGHLIGHTS : Major accident as KSRTC bus and lorry collide; around twelve people injured

തൃശൂര്‍:പന്നിത്തടത്ത് കെ.എസ്.ആര്‍.ടി.സി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂടിയിടിച്ചത്.

കൂട്ടിയിടിച്ച വാഹനങ്ങള്‍ ഇടിച്ച് കയറി രണ്ട് കടകളും തകര്‍ന്നിട്ടുണ്ട്. ബസിലെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവന്‍ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.

അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റേയും മീന്‍ലോറിയുടേയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കേച്ചേരി, അക്കിക്കാവ്, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് പന്നിത്തടം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!