ഐടി സെക്രട്ടറി എം ശിവശങ്കര്‍ അവധിയിലേക്ക്

തിരുവന്തപുരം: ഐടി സെക്രട്ടറി എം ശിവശങ്കര്‍ അവധിയിലേക്ക്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് ഐടി സെക്രട്ടറി അവധിയിലേക്ക് പ്രവേശിക്കുന്നത്. ആറ് മാസത്തേക്കാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം ശങ്കറിനെ മാറ്റിയത്.

കേസില്‍ കസ്റ്റംസ് ശിവശങ്കറിലെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top