എം എന്‍ വി ജി അടിയോടി ദിനം ആചരിച്ചു

കോഴിക്കോട് :കോളനിവാഴ്ചക്കാലത്തിന്റെ അവശേഷിപ്പുകളും ,
അഴിമതിയുടെ മാറാലകളും കൊണ്ട് മൂടിയിരുന്ന സിവില്‍ സര്‍വ്വീസിനെ അഴിമതി രഹിത ജനപക്ഷ സിവില്‍ സര്‍വ്വീസായി മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിലൂടെ സിവില്‍ സര്‍വ്വീസ് പരിഷ്‌കരണത്തിന് തുടക്കം കുറിച്ചനേതാവാണ് എം എന്‍ വി ജി അടിയോടിയെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ പി ഗോപകുമാര്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് പന്തിരാംകാവിലെ അടിയോടി സ്മൃതി മണ്ഡപത്തില്‍ പതിനെട്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ജോയിന്റ്കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ അഹമ്മദ്കുട്ടി കുന്നത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ ഗ്രേഷ്യസ്സ്,കെ ജി അജിത് കുമാര്‍, ടി എം സജീന്ദ്രന്‍, പി സുനില്‍ കുമാര്‍, പി റാം മനോഹര്‍, ടി ഹസ്സന്‍, കെ അജിന, ടി രത്‌നദാസ്, കെ ജയപ്രകാശന്‍, സി പി മണി എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top