കുട്ടനാട് :ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു 61 വയസ്സായിരുന്നു.
ചങ്ങനാശ്ശേരിയില്‍ വച്ചാണ് അന്ത്യം .ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അറുപതോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട് .കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് അദേഹം സിനിമ ഗാനരചയിതാവാകുന്നത്. കവി എന്ന നിലയില്‍ അറിയപ്പെടിരുന്ന ബീയാര്‍ പ്രസാദ് 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.
നാടകകൃത്ത് ,പ്രഭാഷകന്‍, എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ആദ്യകാല ടെലിവിഷന്‍ അവതാരകരില്‍ ശ്രദ്ധക്കപ്പെട്ടയാളായിരുന്നു ബീയാര്‍ പ്രസാദ് .
ഒന്നാം കിളി പൊന്നാം കിളി,കേരനിരകളാടും , മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി ..തുടങ്ങിയ അദേഹത്തിന്റെ ഗാനങ്ങള്‍ ഏറെ ശ്രദ്ധനേടിയവയാണ്. 2018 ല്‍ റിലീസ് ചെയ്ത ലാല്‍ ജോസ് ചിത്രമായ തട്ടിന്‍ പുറത്ത് അച്യുതന്‍ എന്ന ചിത്രത്തിത്തിനുവേണ്ടിയാണ് ഒടുവില്‍ അദ്ദേഹം ഗാനരചന നിര്‍വഹിച്ചത്.
ഭാര്യ സനിത പ്രസാദ്.




