ലോക കേരളം ഓണ്‍ലൈന്‍ നാളെ പ്രവാസി മലയാളികള്‍ക്കു സമര്‍പ്പിക്കും

ലോക മലയാളികള്‍ക്കു സംവദിക്കാന്‍ ഒരു ഡിജിറ്റല്‍ ഇടം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത ‘ലോക കേരളം ഓണ്‍ലൈന്‍’ പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 13 നു പ്രവാസി മലയാളികള്‍ക്കായി സമര്‍പ്പിക്കും. രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിക്കും.

മൂന്നാം ലോക കേരള സഭയില്‍ ഉയര്‍ന്ന ആവശ്യപ്രകാരമാണു പ്രവാസി മലയാളികള്‍ക്കായി ‘ലോക കേരളം ഓണ്‍ലൈന്‍’ പോര്‍ട്ടല്‍ സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേരള ഡിജിറ്റല്‍ സര്‍വകലാശാലയുമായി ചേര്‍ന്നു നിര്‍മിച്ച ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി പ്രവാസി മലയാളികള്‍ക്ക് വിവിധ മാര്‍ഗങ്ങളിലൂടെ നാടുമായുള്ള പങ്കാളിത്തവു ഇടപഴകലും കൂട്ടിയുറപ്പിക്കാന്‍ കഴിയും. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് 2023 ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. കേരളത്തില്‍ നിന്നുള്ള വിദേശ കുടിയേറ്റത്തിന്റെ വിശദമായ സൂചകമാണ് സര്‍വേ റിപ്പോര്‍ട്ട്. 20,000 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണു സര്‍വേ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പാനല്‍ ചര്‍ച്ചയും ചടങ്ങില്‍ നടക്കും.

മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐ.ഐ.എം.എ.ഡി. മേധാവി ഡോ. എസ്. ഇരുദയ രാജന്‍, നോര്‍ക്ക സെക്രട്ടറി ഡോ. കെ. വാസുകി എന്നിവരും പങ്കെടുക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top