തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍. വാരാന്ത്യ ലോക്ക്ഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
കോവിഡ് നിയന്ത്രണങ്ങളില്‍ മൂന്നു ദിവസം ഇളവ് അനുവദിച്ചെങ്കിലും ഞായറാഴ്ച ബാര്‍ ഉള്‍പ്പെടയുള്ള വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ തുറക്കില്ല.
പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് വാരാന്ത്യ ലോക്ക്‌ഡൌണില്‍ ഇന്ന് ഇളവ് അനുവദിച്ചത്. ഇന്നും നാളെയും മറ്റന്നാളും കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം.




