പരപ്പനങ്ങാടി: വോള്‍ട്ടേജ് കുറഞ്ഞതിനെ തുടര്‍ന്ന് ദുരിതത്തിലായി പരപ്പനങ്ങാടി ഉള്ളണം പ്രദേശത്തെ നാട്ടുകാര്‍. ഉളളണം അട്ടക്കുളങ്ങര പ്രദേശത്തെ നിരവധി വീട്ടുകാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. വോള്‍ട്ടേജ് കുറവ് കാരണം ഏറെ ബുദ്ധിമുട്ടിലാണ് തങ്ങളെന്നും സംഭവത്തില്‍ ഇരുപതോളം വീട്ടുകാര്‍ ഒപ്പിട്ട പരാതി കെഎസ്ഇബിക്ക് നല്‍കിയിട്ടും ഇതുവരെ പ്രശ്‌നത്തിന് പരിഹാരമൊന്നും ആയിട്ടില്ലെന്നും പ്രദേശവാസിയായ മടപ്പള്ളി റഫീഖ് മലബാറി ന്യൂസിനോട് പറഞ്ഞു.
ആറുമാസത്തോളമായി പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമം തുടരുകയാണെന്നും വെളിച്ചക്കുറവ് കുട്ടികളുടെ പഠനത്തെ ഉള്‍പ്പെടെ ബാധിക്കുന്നതായും ഫാന്‍പോലും ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ ഇരുപതോളം വരുന്ന വീട്ടുകാരാണ് ദുരിതമനുഭവിക്കുന്നത്. പ്രശ്‌നത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും എത്രയും വേഗത്തില്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




