പ്രാദേശിക പഠന കളരി ആരംഭിച്ചു

പരപ്പനങ്ങാടി:ഈ വര്‍ഷത്തെ എസ്എസ്എല്‍സി പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായ് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെകണ്ടറി സ്‌കൂള്‍ വിജയഭേരി ടീമിന്റെ നേതൃത്വത്തില്‍ കെടി നഗര്‍ മദ്രസയില്‍ പ്രാദേശിക പഠനകളരി ആരംഭിച്ചു.

നഗരസഭാ ആരോഗ്യവകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും ഡിവിഷന്‍ കൗണ്‍സിലറുമായ ഉമ്മുകുല്‍സു പഠനകളരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ലത്തീഫ് തെക്കെപ്പാട്ട് അധ്യക്ഷനായിരുന്നു. എല്ലാ ദിവസവും വൈകീട്ട് 5.30 മുതല്‍ 7.30 വരെയാണ് പഠന സമയം. ഓരോ ദിവസവും ഓരോ വിഷയങ്ങളാണ് നല്‍കിയിട്ടുള്ളത്.

പത്തു ദിവസം നീണ്ടു നില്‍കുന്ന പഠന കളരിയില്‍ എത്തുന്ന കുട്ടികള്‍ക്ക് പഠനത്തോടൊപ്പം ലഘു ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് വിജയഭേരി കണ്‍വീനര്‍ ഷിന്‍സ ടീച്ചര്‍ പറഞ്ഞു. മാനേജ്മെന്റ് കമ്മറ്റി സെക്രട്ടറി പി സുബൈര്‍, മദ്രസ്സ പ്രസിഡന്റ് ഇബ്രാഹിം ,പിടിഎ ഭാരവാഹികളായ ഇക്ബാല്‍, വിനോദ്, അന്‍വര്‍ മാസ്റ്റര്‍, അസൈനാര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഇഒ ഫൈസല്‍ സ്വാഗതവും ദാമോദരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ നജ്മുന്നിസ,ഷീജ ടീച്ചര്‍, ശബ്‌ന ടീച്ചര്‍, ഇല്ല്യാസ്,മിര്‍ഷാദ് എന്നിവര്‍ പഠനകളരിക്ക് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top