വള്ളിക്കുന്ന്: ജി.യു പി എസ് അരിയല്ലൂര്‍ സ്‌കൂളില്‍ ഹരിത ക്ലബ്ബിന്റെയും സീഡിന്റെയും ആഭിമുഖ്യത്തില്‍ പ്രാദേശിക കര്‍ഷകരെ ആദരിച്ചു. മികച്ച കര്‍ഷകന്‍ കാരിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ഷീജ എം സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനീഷ് വലിയാട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ഗിരീഷ് തറയൊടി, വാസു കൊടക്കാട് കാരിക്കുട്ടി,രവി അവിട്ടം,ദിലീഷ് കുമാര്‍ ചേരിയങ്ങാട്ട്, ദാസന്‍ തുടങ്ങിയവരെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് ആദരിച്ചു.തുടര്‍ന്ന് കുട്ടികള്‍ക്ക് കൃഷിയോടുള്ള താല്‍പര്യം ദൃഢമാക്കാന്‍ കൃഷിപാഠം എന്ന വിഷയത്തില്‍ രവി അവിട്ടം ക്ലാസെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




