ദില്ലി ലോക്ക് ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
മദ്യം ഹോംഡെലിവറിയായി വീട്ടിലെത്തിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സംസ്ഥാനങ്ങളോട്
സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരുകള്‍ ആണ് അന്തിമ തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മദ്യവില്‍പ്പനശാനലകള്‍ക്ക് മുന്നില്‍ ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള മാര്‍ഗ്ഗം പരിഗണിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, ബി.ആര്‍. ഗവായി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹരജി പരിഗണിച്ചത്.




