HIGHLIGHTS : Leopard trapped in forest department cage in Koodaranji
കോഴിക്കോട്: കൂടരഞ്ഞി പെരുമ്പൂളയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. 15 ദിവസമായി ഭീതി പരത്തിയ പുലിയാണ് കൂട്ടിലായത്. പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു.
മാനിനേയും മറ്റും കൊന്നു തിന്നതായും കണ്ടിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധം ശക്തമായപ്പോഴാണ് വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പുലിയാണെന്ന് സ്ഥിരീകരിച്ച് കൂട് സ്ഥാപിച്ചത്.
ക്യാമറകള്‍ അടക്കം സ്ഥാപിച്ചുള്ള കാത്തിരിപ്പിനൊടുവിലാണു പുലി കെണിയിലായത്. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്തു മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു