വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ: മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി

തിരൂരങ്ങാടി:  വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണെല്‍ രാവിലെ എട്ടുമണിക്ക് തുടങ്ങുന്നതിന് മുമ്പ് തന്നെ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ വോട്ടെണ്ണുന്ന പിഎസ്എംഒ കോളേജിന് മുമ്പില്‍ എത്തി തുടങ്ങി.

കെഎന്‍എ ഖാദര്‍ വിജയിക്കുമെന്ന് ഉറപ്പിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. കാസര്‍ക്കോട് മുതലുള്ള പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്.
ഒരു പോസ്റ്റല്‍ വോട്ട് മാത്രമെ എണ്ണാനൊള്ളു. ആദ്യ ലീഡ് വിവരം എട്ടര മണിയോടെ എത്തിതുടങ്ങും. ഏ ആര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യമെണ്ണുക.

Share news
error: Content is protected !!
Scroll to Top