പരപ്പനങ്ങാടി: ജനക്ഷേമകരമായ ഒരു പദ്ധതിയും നഗരസഭ നടപ്പിലാക്കിയില്ലെന്ന് ആരോപിച്ച് എല്‍ ഡി എഫ് നഗരസഭ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
അധികാരത്തിലേറിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും ജനക്ഷേമ പദ്ധതികള്‍ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
ജനകീയ മാര്‍ച്ച് സി.പി.ഐ.എം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി സെക്രട്ടറി ഇ. നരേന്ദ്രദേവ് ഉല്‍ഘാടനം ചെയ്തു.നിയാസ് പുളിക്കലകത്ത്, പ്രതിപക്ഷ നേതാവ് തുടശ്ശേരി കാര്‍ത്തികേയന്‍, എം.സിദ്ധാര്‍ത്ഥന്‍, യാക്കൂബ് കെ ആലുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. പാലക്കണ്ടി വേലായുധന്‍ സ്വാഗതവും കെ.അസു നന്ദിയും പറഞ്ഞു. എല്‍ ഡി എഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ ഗിരീഷ് തോട്ടത്തില്‍ അദ്ധ്യക്ഷനായിരുന്നു. ജനകീയ മാര്‍ച്ചിന് കെ.കെ.ജയചന്ദ്രന്‍ ,എന്‍.എം.ഷമേജ്, കെ.സി നാസര്‍, എം.പി.സുരേഷ് ബാബു, എ.ജയപ്രകാശ്, ടി.പി. മഞ്ജുഷ എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




