Section

malabari-logo-mobile

ലാവലില്‍ കേസില്‍ പിണറായി വിജയന്‍ അടക്കം മൂന്ന് പേര്‍ക്ക് സുപ്രീം കോടതി നോട്ടീസ്

HIGHLIGHTS : ദില്ലി: ലാവലിന്‍ കേസില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കുറ്റവിമുക്കതരാക്കപ്പെട്ട എ ഫ്രാന്‍സ...

ദില്ലി: ലാവലിന്‍ കേസില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കുറ്റവിമുക്കതരാക്കപ്പെട്ട എ ഫ്രാന്‍സിസ്, മോഹന ചന്ദ്രന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരെ കുറ്റവലിമുക്തരാക്കി കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സിബിഐയാണ് അപ്പീല്‍ നല്‍കിയത്.

വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ എസ് ഇ ബി മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍.ശിവദാസന്‍, കെ ജി രാജശേഖരന്‍ നായരും എന്നിവരുടെ അപ്പീലുകളും പരിഗണിച്ചാണ് കോടതി ഇവരുടെ വിചാരണ സ്‌റ്റേ ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.

sameeksha-malabarinews

പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞ ഓഗസ്റ്റ് 23 നാണ് കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!