തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. 32 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നടപടി. ഇനി ബറ്റാലിയൻ്റെ ചുമതലയാകും അജിത് കുമാറിന്. നടപടി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന് പിന്നാലെ.
നിലവിൽ വിജിലൻസ് ഡയറക്ടറായ മനോജ് എബ്രഹാമിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി നേരിട്ട് സെക്രട്ടറിയേറ്റിൽ എത്തിയാണ് ഉത്തരവിൽ ഒപ്പിട്ടത്.
എഡിജിപിക്കെതിരെ ആദ്യം രംഗത്ത് വന്നത് നിലമ്പൂർ എം എൽ പി വി അൻവറായിരുന്നു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




