തിരുവനന്തപുരത്ത് പെയിന്റ് കടയില്‍ വന്‍ തീപിടുത്തം; തൊഴിലാളി വെന്തുമരിച്ചു; കോടികളുടെ നഷ്ടം

തിരുവനന്തപുരത്ത് വെമ്പായം ജംങ്ഷനില്‍ പെയ്ന്റ് കടയില്‍ തീപിടുത്തത്തില്‍ തൊഴിലാളി വെന്തുമരിച്ചു. വെമ്പായം ചെറമുക്ക് സ്വദേശി നിസാം ആണ് വെന്തുമരിച്ചത്. വെമ്പായം ജങ്ഷനിലെ എ.എന്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് പ്ലംബിംഗ് സാനിറ്ററി ഇലക്ട്രിക്കല്‍സിലാണ് തീ പിടിച്ചത്. ശനി രാത്രി 7.30 തോടെ ആണ് സംഭവം. നാലു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്.

തീപിടുത്തത്തില്‍ അഞ്ച് നിലകളുള്ള കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു.
സ്ഥാപനത്തിലെ വെല്‍ഡിങിനിടെ തീപ്പൊരി പടര്‍ന്നതാണ് തീ പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നി?ഗമനം. തീപിടുത്തത്തില്‍ 4 കോടിയിലധികം കോടിയുടെ നാശനാഷ്ടവുമുണ്ടായിട്ടുണ്ട്.

കടയ്ക്ക് ഉള്ളില്‍ ചെറിയ തീ ഉണ്ടാകുന്നത് കണ്ടപ്പോള്‍ തന്നെ ജീവനക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു. അതിനാല്‍ ആളപായം ഉണ്ടായില്ല. തീ പടര്‍ന്നു പിടിച്ചപ്പോള്‍ തന്നെ തൊട്ടടുത്ത ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും അഗ്നിരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു എങ്കിലും പെയ്ന്റിന് തീ പിടിച്ചതിനാല്‍ ശ്രമം വിഫലമായി. പെയിന്റ് ഉത്പന്നങ്ങളാണ് കൂടുതലും ഉള്ളത് കൊണ്ട് തന്നെ തീ ആളിപ്പടരുകയാണ്. പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയം ആക്കുവാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത കടയിലേക്ക് തീ പകരുന്ന സ്ഥിതി ഉണ്ടായി.

വെഞ്ഞാറമൂട് നിന്നും നെടുമങ്ങാട്, ചാക്ക, കടയ്ക്കല്‍, ആറ്റിങ്ങല്‍, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്നും 20 ഓളം ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ എത്തിയാണ് മറ്റു കടകളിലേയ്ക്ക് തീ പടരുന്നത് തടഞ്ഞത്. അപകട സാധ്യത കണക്കിലെടുത്ത് എം സി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും പൊലീസ് തടഞ്ഞു.

 

Share news
error: Content is protected !!
Scroll to Top