
വടകര കുട്ടോത്ത് ഗവ. ആയുർവേദ ആശുപത്രിയിലെ ലാപ്ടോപ്പ് മോഷ്ടിച്ച പ്രതി അറസ്‌റ്റിൽ. ഇടുക്കി ഉപ്പുതറ സ്വദേശി വിഷ്ണു വിനെ(32)യാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. നാഷണൽ ആയുഷ് മിഷൻ പദ്ധതിയുടെ ഭാഗമായി ആശുപത്രിക്ക് അനുവദിച്ച ലാപ്ടോപ്പാണ് പ്രതി മോഷ്ടിച്ചത്. ആശുപത്രിയിൽ ഇലക്ട്രിക് ജോലിക്കായെത്തിയ പ്രതി ഇവിടെ താമസിച്ച് ജോലിചെയ്യുന്നതിനിടയിലാണ് മോഷണം നടത്തിയത്.
മെഡിക്കൽ ഓഫീസറുടെ മുറിയിൽനിന്നാണ് ലാപ്ടോപ്പ് മോഷണം പോയത്. ലാപ്ടോപ്പ് കാണാതായതോടെ ആശുപത്രി അധികൃതർക്ക് സംശയം തോന്നി ഇയാളോട് ചോദിച്ചിരുന്നു. തുടർന്ന് ഇയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി. വടകര പൊലീസ് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവിനെ പയ്യന്നൂരിൽ നിന്ന് പിടികൂടുകയായിരുന്നു.
ലാപ്ടോപ്പ് എറണാകുളത്ത് കടയിൽ വിൽപ്പന നടത്തിയതായി പൊലീസ് പറഞ്ഞു. വടകര എസ്ഐ എം കെ രഞ്ജിത്തിന്റെ നേതൃത്വത്തിൽ എഎസ്ഐ ഗണേശൻ, സിവിൽ പൊലീസ് ഓഫീസർ സജീവൻ, സിപിഒ സജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




