തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്: 20 വരെ അപേക്ഷിക്കാം

 കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിലവിൽ അംഗങ്ങളായ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷം ലാപ്ടോപ് അനുവദിക്കുന്നതിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 വരെ നീട്ടി.

എം.ബി.ബി.എസ്, ബി.ടെക്, എം.ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആൻഡ് എ.എച്ച്, ബി.ആർക്ക്, എം.ആർക്ക്, എം.ഡി.എസ്, എം.ഡി, ബി.എച്ച്.എം.എസ്, പി.ജി ആയുർവേദ, പി.ജി ഹോമിയോ, എം.വി.എസ്.സി ആൻഡ് എ.എച്ച്, എം.ബി.എ, എം.സി.എ കോഴ്സുകളിൽ 2024-25 വർഷം ഒന്നാം വർഷം പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2448451.

Share news
error: Content is protected !!
Scroll to Top