ലഡാക്കില്‍ മരിച്ച സൈനികന്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം മൃതദേഹം ഇന്ന് രാവിലെ ദില്ലിയിലെത്തിക്കും

ദില്ലി; ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ച വീരസൈനികന്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതരയോടെ ദില്ലയിലെത്തിക്കും. സൈനിക ഹെലികോപ്ടറിലായിരിക്കും മൃതദേഹം ദില്ലിയെത്തിക്കുക. പിന്നീട് അവിടെ നിന്ന് മൃതദേഹം വിമാനത്തില്‍ കരിപ്പൂരിലെത്തിച്ച് നാട്ടിലേക്ക് എത്തിക്കാനാണ് തീരുമാനം.

ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്ക് പോവുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീണത്.

അപകടത്തില്‍ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി നടമ്മല്‍ പുതിയകത്ത് സുഹറയുടെയും പരേതനായ തച്ചോളി കോയക്കുട്ടിയുടെയും മകന്‍ മുഹമ്മദ് ഷൈജല്‍(39) ആണ് മരിച്ച മലയാളി സൈനികന്‍ . ഭാര്യ:റഹ്മത്ത്. മക്കള്‍:ഫാത്തിമ സന്‍ഹ,തന്‍സില്‍,ഫാത്തിമ മഹസ.

 

 

 

 

Share news
error: Content is protected !!
Scroll to Top