കൊയിലാണ്ടിയില്‍ ലാബ് ജീവനക്കാരി സ്ഥാപനത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ ലാബ് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ജീവനക്കാരിയായ വയനാട് വൈത്തിരി സ്വദേശി ജസീല തസ്‌നിനെയാണ് സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് അസൈനാര്‍ മാതാവ് ആയിഷ സഹോദരങ്ങള്‍ ജസീറ, ജസീന. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

 

Share news
error: Content is protected !!
Scroll to Top