Section

malabari-logo-mobile

കുവൈത്തില്‍ വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നു

HIGHLIGHTS : കുവൈത്ത് സിറ്റി: നിലവിലെ വിസ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്...

കുവൈത്ത് സിറ്റി: നിലവിലെ വിസ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത്. വിദേശികളെ ആകര്‍ഷിക്കുന്നിതനാണ് വിസ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങുന്നത്. പരമാവധി വിദേശ സന്ദര്‍ശകരെ രാജ്യത്ത് എത്തിച്ച്‌കൊണ്ട് സമ്പത്ത് വ്യവസ്ഥയ്ക്ക് ഉണര്‍വ്വ് നല്‍ക്കുന്ന വിധത്തിലാണ് മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്.

നിലവില്‍ രാജ്യത്തെ വിദേശികളുടെ എണ്ണം കുറക്കണമെന്ന് വിവധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിദേശികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പുതിയ നിര്‍ദേശം വന്നിരിക്കുന്നത്. രാജ്യത്തേക്ക് വിദേശികളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റിലുള്‍പ്പെടെ ചര്‍ച്ച നടന്നിരുന്നു. ഇതിനിടയിലാണ് കൂടുതല്‍ വിദേശികളെ രാജ്യത്ത് എത്തിക്കുന്നതിനു താമസ നിയമങ്ങളില്‍ സമഗ്രമായ അഴിച്ചുപണി നടത്താന്‍ ആഭ്യന്തരമന്ത്രാലയം തയ്യാറെടുക്കുന്നത്. ഇതുപ്രകാരം കച്ചവടത്തിനെത്തുന്ന വിദേശികള്‍ക്ക് ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ പ്രവേശന വിസ അനുവദിക്കും.

sameeksha-malabarinews

രാജ്യത്ത് നിലവില്‍ താമസക്കാരല്ലാത്ത വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെയുള്ള സ്വകാര്യ സര്‍വ്വകലാശാലകളില്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കാനും പഠനാന്തരം ഇവര്‍ക്ക് കുവൈത്തില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുവാനും നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

രാജ്യത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് ചികിത്സ തേടിയെത്തുന്ന രീതിയില്‍ സ്വകാര്യ മേഖലയില്‍ അന്താരാഷ്ട്ര ഗുണമേന്മയിലുള്ള ചികിത്സാ സംവിധാനം സ്ഥാപിക്കുവാനും നിര്‍ദേശമുണ്ട്. ആഭ്യന്തര മന്ത്രി അംഗീകാരം നല്‍കിയ നിയമത്തിന്റെ കരട് രൂപം നിയമകാര്യ സമിതിയുടെയും തുടര്‍ന്ന് മന്ത്രി സഭയുടെയും അംഗീകാരത്തിനും സമര്‍പ്പിക്കാനിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!