കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം സംഭവിച്ചത്. പാലക്കാട്ടുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് തങ്ങള്‍സ് റോഡ് ജങ്ഷന് സമീപം വെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്.
സംഭവസമയത്ത് വാഹനങ്ങളും റോഡില്‍ ആളുകളും കുറവായതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ബസ്സിലും യാത്രക്കാര്‍ കുറവായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




