കെഎസ്ആര്‍ടിസി എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസ് സര്‍വീസിന് തുടക്കം

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസ് നിരത്തില്‍ ഇറങ്ങും. മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷനാകും. സ്വിഫ്റ്റിന്റെ തനതുഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. 40 സീറ്റുള്ള ബസ് ഒന്നിന് 39.8 ലക്ഷം രൂപയാണ് വില. വൈഫൈ സൗകര്യമുള്ള ബസില്‍ യാത്രക്കാര്‍ക്ക് ഒരു ജിബി നെറ്റ് സൗജന്യമാണ്. ചെറിയ നിരക്ക് നല്‍കിയാല്‍ കൂടുതല്‍ ഡാറ്റ അനുവദിക്കും.

എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജര്‍ സൗകര്യം, റീഡിങ് ലാമ്പുകള്‍, കുപ്പിവെള്ളം വയ്ക്കാനുള്ള സൗകര്യം, മ്യൂസിക് സിസ്റ്റം, ടിവി, സൈഡ് കര്‍ട്ടനുകള്‍, സീറ്റ് ബെല്‍റ്റുകള്‍ എന്നിവയുമുണ്ട്. പുഷ്ബാക്ക് സീറ്റാണ്. സൂപ്പര്‍ ഫാസ്റ്റ് ബസിനേക്കാള്‍ കൂടുതലും നിലവിലുള്ള എസി ബസിനേക്കാള്‍ നിരക്ക് കുറവുമായിരിക്കും. ആദ്യഘട്ടത്തില്‍ 10 ബസാണ് പുറത്തിറക്കുന്നത്.

യാത്രക്കാര്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഗുണനിലവാരമുള്ള ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും. തിരുവനന്തപുരം – കോഴിക്കോട്, കോഴിക്കോട് – തിരുവനന്തപുരം, തിരുവനന്തപുരം – പാലക്കാട്, പാലക്കാട് – തൃശൂര്‍ റൂട്ടുകളില്‍ എ സി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് നടത്തും. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ തുടക്കത്തില്‍ എം സി റോഡിനാണ് മുന്‍ഗണന നല്‍കുന്നത്. കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ യാത്രയാണ് അത്യാധുനിക സൗകര്യങ്ങളും ഒരുക്കുക എന്നതാണ് എ സി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസിലൂടെ കെ എസ് ആര്‍ ടി സി ലക്ഷ്യം വയ്ക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top