കോഴിക്കോട് യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിന്റെ അമ്മാവന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓര്‍ക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷെബിനയെ ഹനീഫ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മരിച്ച ഷബ്‌നയെ ഹനീഫ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയഞ്ചേരി സ്വദേശിയായ ശബ്ന ഭര്‍ത്താവ് ഹബീബിന്റെ ഓര്‍ക്കാട്ടേരിയിലെ വീട്ടില്‍ വച്ച് മരിക്കുന്നത്. ഷെബിനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈകീട്ട് വീട്ടില്‍ തര്‍ക്കമുണ്ടായെന്ന് ഷബ്‌നയുടെ മകള്‍ പറഞ്ഞതിനാല്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌ക്  അഴിച്ചെടുത്തു പരിശോധിച്ചപ്പോള്‍ ഷബ്‌നയുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ മര്‍ദ്ദിക്കുന്നത് കണ്ടത്. ഷബ്‌ന മുറിയില്‍ കയറി വാതിലടച്ചപ്പോള്‍ രക്ഷിക്കാന്‍ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കി. മരിക്കുന്നെങ്കില്‍ മരിക്കട്ടെയെന്നായിരുന്നു ഭര്‍ത്താവിന്റെ സഹോദരിയുടെ പ്രതികരണമെന്ന് പത്ത് വയസ്സുകാരി പറയുന്നു.

പുതിയ വീട് വാങ്ങി താമസം മാറാനുള്ള ആലോചനയ്ക്കിടെയാണ് ഷബ്‌നയുടെ മരണം. ഭര്‍തൃ വീട്ടുകാരുടെ പീഡനം പലപ്പോഴും മകള്‍ പറഞ്ഞിരുന്നെന്നും വിവാഹത്തിന് നല്‍കിയ സ്വര്‍ണം വീടിനായി ഉപയോഗിക്കാന്‍ പറഞ്ഞതോടെയാണ് ഉപദ്രവം കൂടിയതെന്ന് മാതാവ് പറയുന്നു. ഹനീഫ കൊല്ലാനും മടിക്കില്ലെന്ന് ഷബ്‌നയുടെ ഭര്‍ത്താവ് പറയുന്ന ശബ്ദരേഖയും ബന്ധുക്കള്‍ക്ക് ലഭിച്ചു. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top