Section

malabari-logo-mobile

കോഴിക്കോട് ആവിക്കലില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ വീണ്ടും പ്രതിഷേധം

HIGHLIGHTS : Kozhikode: Another protest against the waste treatment plant at Avikkal

കോഴിക്കോട്:  ആവിക്കല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ സര്‍വേ നടപടികള്‍ പുനാരാരംഭിക്കുന്നു. കോര്‍പറേഷന്റെ തീരുമാന പ്രകാരമാണ് സര്‍വേ നടപടികള്‍ വീണ്ടും തുടങ്ങുന്നത്. നേരത്തെ സര്‍വേ നടപടികള്‍ തുടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്നും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിനിടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സര്‍വേ തുടങ്ങാനുള്ള നീക്കത്തിനെതിരെ ഇന്നും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ പ്രതിഷേധം മുന്നില്‍ കണ്ട് വന്‍ പൊലീസ് വിന്യാസമാണ് നടത്തിയിട്ടുള്ളത്. 300 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. അതിരാവിലെ തന്നെ സര്‍വേക്കായി ജീവനക്കാരും സുരക്ഷക്കായി പൊലീസും സ്ഥലത്തെത്തിയിരുന്നു. നിര്‍ദിഷ്ട പ്രദേശത്തെ സര്‍വേക്കായി തയാറാക്കുകയാണ് ആദ്യം. ശേഷം നാളെ മുതല്‍ സര്‍വേ നടപടികള്‍ ഔദ്യോഗികമായി തുടങ്ങാനാണ് തീരുമാനം.

sameeksha-malabarinews

നിര്‍ദിഷ്ട സ്ഥലത്ത് പദ്ധതി  നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. മാലിന്യം കുന്നുകൂടുന്ന സാഹചര്യം ഉണ്ടായാല്‍ അത് പകര്‍ച്ച വ്യാധികള്‍ക്കിടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!