കോഴിക്കോട് യുവാവ് തീകൊളുത്തിയ യുവതി മരിച്ചു

കോഴിക്കോട് തിക്കോടിയില്‍ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. 22 വയസ്സായിരുന്നു തിക്കോടി ഗ്രാമപഞ്ചായത്തിലെ താത്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കൃഷ്ണപ്രിയയ്ക്ക് 99 ശതമാനം പൊള്ളലേറ്റിരുന്നു. കൃഷ്ണപ്രിയയെ അപായപ്പെടുത്തിയ നന്ദുവിന്റെ നിലയും ഗുരുതരമായി തുടരുകയാണ്.

സംഭവത്തില്‍ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് മെഡിക്കല്‍ കോളജിലെത്തി നന്ദുവില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇരുവരും തമ്മില്‍ കുറച്ചുകാലങ്ങളായി പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു.. ഈ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് യുവാവിനെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ച് തിക്കോടി സ്വദേശിയായ കൃഷ്ണപ്രിയക്ക് നേരേയാണ് ആക്രമമുണ്ടായത.് നന്ദു എന്ന യുവാവാണ് തീക്കൊളുത്തിയത്. പിന്നീട് ഇയാളും ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളും തിക്കോടി സ്വദേശിയാണ്.

ഇയാള്‍ കയ്യില്‍ കരുതിയ മണ്ണണ്ണ കൃഷ്ണപ്രിയയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്നാണ് തീക്കൊളുത്തിയത്.

Share news
error: Content is protected !!
Scroll to Top