കോവിഡ് : മലപ്പുറം ജില്ലയില്‍ രണ്ട് മരണം

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. രണ്ടത്താണി സ്വദേശി മൂസ (72), ചെമ്പ്രക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71) എന്നിവരാണ് മരിച്ചത്. ഇരുവരും മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 39 ആയി.

രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക്, ശ്വാസകോശ അര്‍ബുദം എന്നിവ അലട്ടിയിരുന്ന മൂസയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 23നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്. രോഗിയെ കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍വേസിവ് വെന്റിലേഷന്‍ നല്‍കിയെങ്കിലും 27ന് രാവിലെ രോഗിയുടെ ആരോഗ്യ നില വഷളായി. എസിഎല്‍എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.

രക്തസമ്മര്‍ദം, വാതം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ അലട്ടിയിരുന്ന ഉണ്ണിക്കമ്മത്ത് പനിയും ചുമയുമായി ഓഗസ്റ്റ് എട്ടിനാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗിയെ കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം എന്നിവ കണ്ടെത്തിയതോടെ പ്ലാസ്മ തെറാപ്പി, റിറ്റോനാവിര്‍ എന്നിവ നല്‍കി. 26ന് രാവിലെ രോഗിക്ക് ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ നോണ്‍ ഇന്‍വേസീവ് വെന്റിലേഷന്‍ ആരംഭിച്ചു. 27ന് രാവിലെ രോഗിയുടെ ആരോഗ്യ നില വഷളായി. എസിഎല്‍എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും മരുന്നുകളോട് പ്രതികരിക്കാതെ ഉച്ചക്കഴിഞ്ഞ് രോഗി മരണത്തിന് കീഴടങ്ങി.

Share news
error: Content is protected !!
Scroll to Top