Section

malabari-logo-mobile

കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും വര്‍ക്കൗട്ടുകളിലേക്ക്; ചിത്രങ്ങള്‍ പങ്കു വെച്ച് റിമ കല്ലിങ്കല്‍

HIGHLIGHTS : Kovid returns to workouts after rest; Pictures shared by Rima Kallingal

മലയാള സിനിമയിലെ പ്രിയ നായികമാരിലൊരാളാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് റിമ. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് റിമയുടേതായി ഇപ്പോള്‍ വൈറലായിട്ടുള്ളത്.

കൊവിഡ് മുക്തയായതിന് പിന്നാലെ വര്‍ക്കൗട്ടിനെത്തിയ ചിത്രങ്ങളും അതിനെ സംബന്ധിച്ച കുറിപ്പുമാണ് റിമ പങ്കുവച്ചിരിക്കുന്നത്. ‘ഒരു മാസത്തെ കൊവിഡ് വിശ്രമത്തിന് ശേഷം വീണ്ടും വര്‍ക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാന്‍, പക്ഷേ ശരീരത്തിന് നിങ്ങളെ കീഴ്പ്പെടുത്താനാകും. അതുകൊണ്ട് ശരീരം നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നതിനെ ബഹുമാനിക്കുക’, എന്നാണ് റിമ പങ്കുവച്ച ചിത്രത്തോടൊപ്പം കുറിച്ചത്.

sameeksha-malabarinews

ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് ബിഗ് സ്‌ക്രീനില്‍ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ. ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് റിമ കല്ലിങ്കല്‍ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ റിമയ്ക്ക് ആയിട്ടുണ്ട്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സില്‍വയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!