കോട്ടക്കുന്നില്‍ ഫുഡ് സ്ട്രീറ്റ്’ ഉദ്ഘാടനം ശനിയാഴ്ച

മലപ്പുറം:കോട്ടക്കുന്നില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫുഡ് സ്ട്രീറ്റ് ശനിയാഴ്ച (ഫെബ്രുവരി 14) വൈകിട്ട് നാലിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥായാവും. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. വി റിനിഷ റഫീഖ്, കൗണ്‍സിലര്‍ നജ്മ സബീര്‍ പി എസ് എ, എഫ് എസ് എസ് എ ഐ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എന്‍ ധന്യ, ഡി.എം.ഒ ഡോ. ടി.കെ ജയന്തി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് എന്നിവര്‍ പങ്കെടുക്കും.

മലബാര്‍ മേഖലയിലെ ഭക്ഷ്യ ടൂറിസം മേഖലക്ക് പുതുജീവന്‍ നല്‍കുന്നതിനും പ്രാദേശിക സംരംഭകര്‍ക്കും സേവന ജീവനക്കാര്‍ക്കും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി വഴിയൊരുക്കും. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.ഐ), നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഭക്ഷ്യസുരക്ഷാ വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്ത സംരംഭമായ പദ്ധതിയില്‍ 12 ഭക്ഷണശാലകള്‍, ഡൈനിങ് സൗകര്യം, മാലിന്യ സംസ്‌കരണം, സുരക്ഷാ സംവിധാനങ്ങള്‍, തുടങ്ങി അവശ്യ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top