
പരപ്പനങ്ങാടി: കൊടപ്പാളി കൊല്ലം തൊടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം കൊടിയേറി. ക്ഷേത്രം പൂജാരി വിനോദ് നമ്പൂതിരി, ക്ഷേത്രം തന്ത്രി മനക്കല്‍ നാരായണന്‍ നമ്പൂതിരി, കൊടിയേറ്റു കര്‍മ്മത്തിന് കാര്‍മികത്വം വഹിച്ചു. ക്ഷേത്ര സമിതി പ്രസിഡണ്ട് യു. എന്‍ ശ്രീനിവാസന്‍ സെക്രട്ടറി കെ. പി ബിജു ,ടി .പി രാമദാസന്‍ ,കെ. രാജേഷ്, തുടങ്ങി ക്ഷേത്ര ഭാരവാഹികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ജനുവരി 21 ഞായറാഴ്ച ഉത്സവം വിവിധ പരിപാടികളോടെ നടക്കും. പുലര്‍ച്ചെ അഞ്ചുമണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം 7 മണിക്ക് ലളിതാസഹസ്രനാമ അര്‍ച്ചന സമൂഹ ആരാധന, 9 മണിക്ക് ക്ഷേത്രം തന്ത്രി മനക്കല്‍ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൊങ്കാല സമര്‍പ്പണം, ഉച്ചക്ക് 12 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് താലപ്പൊലി എഴുന്നള്ളത്ത്, 7 മണിക്ക് ശ്രീലക്ഷ്മി കോഴിശ്ശേരി യുടെ ഭക്തി പ്രഭാഷണം, ഒമ്പതുമണിക്ക് മെഗാ തിരുവാതിര തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




