
കൽപ്പറ്റ : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണിയെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വയനാട് എക്സൈസ് സംഘം പിടികൂടി. കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കർണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി മുഹമ്മദ് ജാമിയു അബ്ദുറഹി (24)മിനെയാണ് ബുധനാഴ്ച്‌ച പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തത്. കൽപ്പറ്റ കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.
നാട്ടിൽ രജിസ്‌റ്റർ ചെയ്‌ത വിവിധ മയ ക്കുമരുന്ന് കേസുകളിലെ പ്രതി കളുടെ അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷ ണം നൈജീരിയയിലേക്ക് നീണ്ടത് .
മൂന്നു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് 2.5 കോടി രൂപയുടെ കൈമാറ്റം നടന്നതായും കണ്ടെത്തി. ബംഗളൂരുവിലുള്ള ആഫ്രിക്കൻ സ്വദേശികൾക്ക് അബ്ദുറഹിമാണ് മയക്കുമരുന്നുകൾ എത്തിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. രണ്ട് മാസമായി പ്രതി നിരീക്ഷണത്തിലായിരുന്നു. അന്വേഷകസംഘം ഡൽഹി യിൽ എത്തിയപ്പോഴേക്കും പ്രതി എത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നു. ഇതുവഴി ഒരേ വിമാനത്തിൽ മാസത്തിൽ രണ്ടുതവണ നൈജീരിയയിൽ പോയി വരുന്നതായി കണ്ടെത്തി. ഇതോടെ പ്രതിക്കായി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വീണ്ടും ഡൽഹിയിൽ എത്തിയപ്പോൾ അറസ്റ്റു ചെയ്യുകയായിരുന്നു. എമിഗ്രേഷൻ വിഭാഗത്തിൻ്റെയും സെൻട്രൽ ഐബിയു ടെയും സഹായം ലഭിച്ചു.
എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പാട്യാല കോടതിയുടെ അനുമതിയോടെ വിമാനമാർഗം സിഐഎസ്എഫിന്റെ പ്രത്യേക സുരക്ഷയോടെയാണ് കേരളത്തിലെത്തിച്ചത്.
വയനാട് അസിസ്റ്റന്റ് എക്സൈസ് കമീഷണർ വൈ പ്രസാദ്, സർക്കിൾ ഇൻസ്പെക്ടർ ടി ഷർഫുദിൻ, പി എസ് സുഷാദ്, സിഎം ബേസിൽ, പി എൻ ശ്രീജ മോൾ, പി എം സിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




