പോലീസില്‍ മൂന്നാംമുറക്കാരുടെ പട്ടിക തയ്യാറാക്കുന്നു: കടുത്ത നടപടി

തിരുവനന്തപുരം:  കേരള പോലീസിലെ മൂന്നാംമുറക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ഡിജിപി ആവിശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ സാഹചര്യത്തിലാണ് പോലീസില്‍ ഇത്തരമൊരു നീക്കത്തിന് കളമൊരുങ്ങുന്നത് മൂന്നാം മുറക്കാര്‍ക്കെതിരെ കകര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മൂന്നാമുറയോടുള്ള സര്‍ക്കാര്‍ നിലപാട് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം.

മൂന്നാമുറയില്‍ കുപ്രസിദ്ധരായവരുടെ ലിസ്റ്റാണ് ജില്ലാ പോലീസ് മേധാവിയോട് ആവിശ്യപ്പെട്ടിരിക്കുന്നത്. ഇത്തരക്കാരെ നിരീക്ഷിക്കാനും ഈ പ്രവണത തുടര്‍ന്നാല്‍ നടപടി സ്വീകരിക്കാനുമാണ് നീക്കം.

Share news
error: Content is protected !!
Scroll to Top