തിരൂരങ്ങാടി: 2026 ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടക്കാനിരിക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊടിഞ്ഞിയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. അകം (AKAM) സാംസ്‌കാരിക വേദി, കൊടിഞ്ഞിയിലെ വിവിധ ക്ലബ്ബുകള്‍, കൂട്ടായ്മകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ വോയ്‌സ് ഓഫ് ഡിസേബിള്‍ഡ് നന്നമ്പ്രയുടെ നേതൃത്വത്തിലാണ് വിളംബര ജാഥയും പ്രതിജ്ഞയും നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനവും കൊടിഞ്ഞി പാലാ പാര്‍ക്ക് മുതല്‍ ഫാറൂഖ് നഗര്‍ വരെ സംഘടിപ്പിച്ച കൂട്ട ഓട്ടവും വിളംബര ജാഥയും നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി മൊയ്തീന്‍ കുട്ടിയും അക്ബര്‍ സി.പി.യും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി മൊയ്തീന്‍ കുട്ടി നിര്‍വ്വഹിച്ചു. വാഹിദ് പാലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയും ഡിസബിലിറ്റി സൗഹൃദ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
ചടങ്ങില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ശാഫി പൂക്കയില്‍, മുനീര്‍ പി.പി, ഫൈസല്‍ കുഴിമണ്ണില്‍, ജാഫര്‍ പനയത്തില്‍ എന്നിവര്‍ ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുന്നതില്‍ ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വോയ്‌സ് ഓഫ് ഡിസേബിള്‍ഡ് സെക്രട്ടറി റസീന, ഭിന്നശേഷിക്കാരുടെ അവകാശങ്ങളെയും വരാനിരിക്കുന്ന ഫെസ്റ്റിവലിന്റെ പ്രസക്തിയെയും കുറിച്ച് ചര്‍ച്ച ചെയ്തു.
വോയ്‌സ് ഓഫ് ഡിസേബിള്‍ഡ് നന്നമ്പ്ര പ്രസിഡണ്ട് നൗഷാദ് യു.വി. സ്വാഗതം പറഞ്ഞു. നിസാര്‍ കൊടിഞ്ഞി പരിപാടിയുടെ ഏകോപനം നിര്‍വ്വഹിക്കുകയും ഹബീബ് പൂഴിത്തറ നന്ദി പറയുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




