Section

malabari-logo-mobile

പരപ്പനങ്ങാടിക്ക് ധനമന്ത്രിയുടെ ബജറ്റ് സമ്മാനം: ഹാര്‍ബറിന് 133കോടി രുപ

HIGHLIGHTS : തിരു :പരപ്പനങ്ങാടിക്കാരുടെ ചിരകാലഭിലാഷമായ ഫിഷിങ്ങ് ഹാര്‍ബറിന് 133 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി. ഇന്ന് നിയമസഭയിലവതരിപ്പിച്ച കേരള് ബജറ്റിലാണ് പ...

തിരു :പരപ്പനങ്ങാടിക്കാരുടെ ചിരകാലഭിലാഷമായ ഫിഷിങ്ങ് ഹാര്‍ബറിന് 133 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി. ഇന്ന് നിയമസഭയിലവതരിപ്പിച്ച കേരള് ബജറ്റിലാണ് പരപ്പനങ്ങാടി ഹാര്‍ബറിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളുള്ളത്. തുറമുഖത്തിന്റെ നിര്‍മ്മാണം കിഫ്ബി വഴിയാകും നടപ്പിലാക്കുക.
പരപ്പനങ്ങാടിക്ക് പുറമെ ചെത്തി തുറമുഖത്തിന് 111 കോടി രൂപയുടെ പദ്ധതിനിര്‍ദ്ദേശമുണ്ട്.

തൊട്ടടുത്ത താനുര്‍ തുറമുഖത്തിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് 36 കോടി രൂപയും വെള്ളയില്‍ കടപ്പുറത്തെ തുറമുഖത്തിന് 20 കോടി രൂപയുമാണ് വകയിരുത്തിയത്.ഈ തുക നബാര്‍ഡില്‍ നിന്ന് വായ്പയായി സ്വീകരിക്കും.
ബജറ്റില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ 584 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറെ പ്രദേശിക തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഹാര്‍ബറിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ് സാങ്കേതിക അനുമതിക്കായി പുണൈയിലെ സമഗ്ര ഗവേഷണകേന്ദ്രത്തിലേക്ക് അയിച്ചിരിക്കുകായണ്. മൂന്ന് മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികളും അവരുടെ സംഘടനകളും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!