ഐഎസ്എൽ; മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊൽക്കത്ത. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ഒൻപതാം മിനിറ്റിൽ ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമെൻ്റകോസാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് നേടിയ മേധാവിത്തം രണ്ടാം പകുതിയിൽ നഷ്ടമായെങ്കിലും ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു.

എട്ടാം ജയത്തോടെ 12 മത്സരങ്ങളിൽനിന്ന് 26 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ്‌ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ചു. ഒൻപതു കളികളിൽനിന്ന് 23 പോയിന്റുമായി എഫ്‌സി ഗോവയാണു രണ്ടാം സ്ഥാനത്തുള്ളത്. മോഹൻ ബഗാൻ ആദ്യമായാണ് ഒരു സീസണിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ തോൽക്കുന്നത്. 19 പോയിന്റുള്ള അവർ അഞ്ചാം സ്ഥാനത്താണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top