കത്വ ഫണ്ട് തിരിമറി; യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിനെ എന്‍ഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കത്വ പെണ്‍കുട്ടിക്കായി പണസമാഹരണം നടത്തി തിരിമറി നടത്തിയെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് സി കെ സുബൈര്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകും. പണപിരിവില്‍ വലിയ തിരിമറി നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഇ ഡി നോട്ടീസ് നല്‍കിയത്.

പെണ്‍കുട്ടിയുടെ പേരില്‍ പിരിച്ച ഒരു കാടി രൂപ കുടുംബത്തിന് കൈമാറാതെ നേതാക്കള്‍ തന്നെ വകമാറ്റിയെന്നാണ് ആരോപണം. ഫണ്ട് ലഭിച്ചത് വിവിധ ഇടങ്ങളില്‍ നിന്നാണ്. ഇതേ പറ്റിയും അന്വേഷണം ഉണ്ടാകും.

കള്ളപ്പണ ഇടപാട്, വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം ഇടപാടില്‍ ഉണ്ടായോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്. മുന്‍ ലീഗ് നേതാവ് യൂസഫ് പടനിലം നല്‍കിയ പരാതിയില്‍ ആണ് ഇ ഡി അന്വേഷണം. നേരത്തെ ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും ഭാര്യ പിതാവ് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സുബൈര്‍ രണ്ട് തവണ സമയം നീട്ടിച്ചോദിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top