പരപ്പനങ്ങാടി: പ്രശസ്ത നടകപ്രവര്‍ത്തകന്‍ ദിപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത നാടകം ‘ഖസാക്കിന്റെ ഇതിഹാസം’ പരപ്പനങ്ങാടിയില്‍ അരങ്ങിലെത്തുന്നു.പരപ്പനാട് നാട്ടൊരുമയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ 29, 30, മെയ് 1 തിയതികളിലായാണ് നാടകം അവതരിപ്പിക്കുന്നത്.
നടത്തിപ്പിനായി കെ.പി.എ.മജീദ് എം.എല്‍.എ അധ്യക്ഷനായി സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം പരപ്പനാട് ടൂറിസ്റ്റ് ഹോമില്‍ നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.നാടകത്തിന്റെ പ്രവേശന ടിക്കറ്റുകള്‍ ഓണ്‍ ലൈന്‍ ആയി ലഭ്യമാകും. ഫോണ്‍: 8156847648, 7306299650.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




