കര്‍ഷകസംഘം മാര്‍ച്ചും ധര്‍ണയും നടത്തി

മലപ്പുറം: ക്ഷീരസംഘങ്ങള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ആദായനികുതി ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നൂറുകണക്കിനു ക്ഷീരകര്‍ഷകര്‍ പങ്കെടുത്തു.

വര്‍ഷം 50 ലക്ഷം രൂപയ്ക്കു മുകളില്‍ വിറ്റുവരവുള്ള ക്ഷീരസംഘങ്ങള്‍ക്കാണ് ആദായ നികുതി ബാധകമാക്കിയത്. തുച്ഛ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. സംഘങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ ലാഭത്തില്‍നിന്നാണ് കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുന്നത്.
തിരുവനന്തപുരത്ത് കവടിയാറിലെ ആദായനികുതി ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കേരള കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത് സമരം ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി സി ദിവാകരന്‍, അബ്രഹാം വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. കെ സുന്ദരരാജന്‍ സ്വാഗതവും കെ സദാനന്ദന്‍ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top