ബന്ദിപ്പുരിലെ രാത്രി യാത്ര നിരോധനം; സത്യവാങ്മൂലം പിന്‍വലിച്ച് കര്‍ണാടക

ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ച് കര്‍ണാടക. ബന്ദിപ്പൂരില്‍ സമ്പൂര്‍ണ യാത്ര നിരോധനം വേണമെന്ന സത്യവാങ്മൂലമാണ് പിന്‍വലിച്ചത്. രാത്രിയാത്ര നിരോധന വിഷയത്തില്‍സര്‍ക്കാര്‍ അറിയാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും ബന്ദിപ്പുര്‍ കടുവ സങ്കേതം ഡയറക്ടറും സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡെ പറഞ്ഞു.

ദേശീയ പാത 766 പൂര്‍ണമായും അടച്ചിട്ട് പകരമായി കുട്ട-മാനന്തവാടി റോഡ് നവീകരിക്കുമെനന്നായിരുന്നു കര്‍ണാടക നല്‍കിയ സത്യവാങ്മൂലം. എന്നാല്‍ ഇതില്‍ സാങ്കേതിക പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടി കര്‍ണാടക സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്തെഴുതുകയായിരുന്നു. ഇതേതുടര്‍ന്ന് പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അയല്‍സംസ്ഥാനങ്ങളായ കേരളവും കര്‍ണാടകയും ഒരുപോലെ ബാധിക്കപ്പെടുമെന്നതിനാല്‍ വിശദ ചര്‍ച്ചകള്‍ക്ക് ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

യാത്രാനിരോധനമുള്ള രാത്രി 9 മുതല്‍ രാവിലെ 6 വരെ 16 ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കാണ് സര്‍വീസ് നടത്താന്‍ അനുമതിയുള്ളത്. ഈ ബസുകളില്‍ 60 ശതമാനം സീറ്റുകളില്‍ മാത്രമാണ് യാത്രക്കാര്‍ ഉള്ളതെന്നായിരുന്നു കര്‍ണാടക സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കട്ടിയത്. ഇതിന് ബദലായി കുട്ട-ഗോണിക്കുപ്പ വഴിയുള്ള സംസ്ഥാന ഹൈവേ നവീകരിച്ചിട്ടുണ്ടെന്നും രാത്രിയും പകലും ഇതുവഴി പോകാമെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top