‘കരിക്ക്’ ടീം ഇനി ബിഗ് സ്‌ക്രീനില്‍; നിര്‍മ്മാണം ഡോ. അനന്തു എന്റെര്‍റ്റൈന്മെന്റ്‌സ്, കരിക്ക് സ്റ്റുഡിയോസ്.

HIGHLIGHTS : 'Karikk' team is now on the big screen; produced by Dr. Ananthu Entertainments, Karikk Studios.

മലയാളത്തിലെ ഏറ്റവും ആരാധകരുള്ള ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്സ് ”കരിക്ക്’ ടീം ആദ്യമായി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഡോക്ടര്‍ അനന്തു എന്റെര്‍റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തു കരിക്ക് സ്റ്റുഡിയോസിനൊപ്പം ഈ ചിത്രം നിര്‍മ്മിക്കും. നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്.

ഡോക്ടര്‍ അനന്തു നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കരിക്ക് ബിഗ് സ്‌ക്രീനിലെത്തുന്ന പ്രൊജക്റ്റ്. നിഖില്‍ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഡിജിറ്റല്‍ പ്ലാറ്റഫോം കൂടിയാണ്. തേരാ പാര മുതലുള്ള കരിക്ക് വെബ് സീരീസ് ആരാധകരായുള്ള പ്രേക്ഷകര്‍ക്ക് വലിയ ആഹ്ലാദം പകര്‍ന്ന പ്രഖ്യാപനം ആണ് കരിക്കിന്റെ സിനിമ പ്രവേശം.

കരിക്ക് ടീം ഒരുക്കുന്ന ആദ്യ സിനിമയുടെ ടൈറ്റില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും.2025 ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച്, അടുത്ത വര്‍ഷം തീയേറ്ററുകളില്‍ എത്തിക്കാന്‍ പാകത്തിനാണ് ചിത്രം പ്ലാന്‍ ചെയ്യുന്നത്. ‘കരിക്ക്’ ടീം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു എന്ന വാര്‍ത്ത വന്നത് മുതല്‍ കരിക്ക് ആരാധകരും സിനിമാ പ്രേമികളും ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണിത്. മികച്ച ഉള്ളടക്കക്കത്തില്‍ മലയാളിയുടെ ആസ്വാദന നിലവാരം ഉള്‍ക്കൊണ്ടു കൊണ്ട് ഓരോ കണ്ടന്റ്‌റും ഒരുക്കുന്ന കരിക്ക് ടീമിനൊപ്പം മലയാളത്തിലെ യുവ സംരഭകനായ ഡോക്ടര്‍ അനന്തുവിന്റെ പ്രൊഡക്ഷന്‍ ബാനര്‍ കൈകോര്‍ക്കുന്ന വിഡിയോക്കും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

2018-ല്‍ നിഖില്‍ പ്രസാദ് സ്ഥാപിച്ച ‘കരിക്ക്’ യൂട്യൂബ് ചാനല്‍ ഇതിനോടകം 10 മില്യണോളം സബ്‌സ്‌ക്രൈബേര്‍സ് നേടിയെടുത്ത ഡിജിറ്റല്‍ കണ്ടെന്റ് പ്ലാറ്റ്ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പന്‍ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്. ‘കരിക്ക്’ വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങള്‍ക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും കരിക്ക് സിനിമയുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയന്‍, അര്‍ജുന്‍ രത്തന്‍, ബിനോയ് ജോണ്‍, ജീവന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത്, കൃഷ്ണ ചന്ദ്രന്‍, ശബരീഷ് സജ്ജിന്‍, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കള്‍.

ദക്ഷിണേന്ത്യയിലെ മുന്‍ നിര എഡ് ടെക് സ്ഥാപനമായ സൈലം സ്ഥാപകനും പരിശീലകനുമായ ഡോക്ടര്‍ അനന്തു എന്റെര്‍റ്റൈന്മെന്റ്‌സ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായ ”അതിരടി” യുടെ ചിത്രീകരണം അങ്കമാലിയിലെ കോളേജില്‍ പുരോഗമിക്കുകയാണ്. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രവും അടുത്ത വര്‍ഷം പ്രേക്ഷകരുടെ മുന്നിലെത്തും. അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളുമായാണ് അടുത്ത വര്‍ഷം ഡോക്ടര്‍ അനന്തു എന്റെര്‍റ്റൈന്മെന്റ്‌സ് എത്തുക. പിആര്‍ഒ – വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!