ബംഗളൂരു: കണ്ണൂര്‍ സ്വദേശിയെ കര്‍ണ്ണാടകയിലെ വിരാജ്‌പേട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി കൊയിലി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിതയത്.
കണ്ണൂര്‍ കൊയിലി ആശുപത്രി സ്ഥാപകന്‍ ഭാസ്‌കരന്റെ മകനാണ് പ്രദീപ്.
സംഭവത്തില്‍ വിരാജ്‌പേട്ട പോലീസ് മൂന്നുപേരെ കസ്റ്റെഡിയില്‍ എടുത്തതായി വിവരമുണ്ട്.
ഗോണിക്കുപ്പയില്‍ പ്രദീപിന് 32 ഏക്കറോളം കാപ്പിത്തോട്ടമാണ് ഉള്ളത്. ഇത് വില്‍പ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദേഹത്തെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
അവിവാഹിതനാണ്. അമ്മ;ശാന്ത. കൊയിലി ആശുപത്രിയിലെ ഡോക്ടറായിരുന്നു സഹോദരന്‍ പ്രമോദ് ഏതാനും വര്‍ഷം മുന്‍പ് മരിച്ചിരുന്നു.സഹോദരി;പ്രീത.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കണ്ണൂരിലേക്ക് കൊണ്ടുവരും.




