കണ്ണൂര്‍: തലശ്ശേരി പാനൂരില്‍ ബോംബേറില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു വടക്കേ പൊയിലൂര്‍ പാറയുള്ളപറമ്പത്ത് വിനോദ്(38) ആണ് മരിച്ചത്
രാത്രി ഒരുമണിയോടെ വിനോദ് വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ആക്രണണമുണ്ടായത്. ആക്രമമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഎം ആരോപിച്ചു
സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് തലശ്ശേരി താലൂക്കില്‍ വൈകീട്ട് ആറു മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
വിനോദ് ആറുമാസം മുമ്പ് ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നയാളാണ്. ഇതാണ് ആക്രണണത്തിന് കാരണമെന്ന് കരുതുന്നു.
സ്ഥലത്ത് കനത്ത സംഘര്‍ഷം നിലനില്‍ക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




