കനിവാദരം പ്രതിഭാ സംഗമം

പരപ്പനങ്ങാടി :പരപ്പനങ്ങാടി ടൗണ്‍ കനിവ് റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച കനിവാദരം പ്രതിഭാ സംഗമം സമാപിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി. പി .ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ ഒ . അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പി വി അബ്ദുല്‍ ഫസലിന് രക്ഷാധികാരി കിഴക്കിനിയ കത്ത് അബ്ദുല്ല നഹ ഉപഹാരം നല്‍കി.
നഗരസഭ ചെയര്‍മാന് രക്ഷാധികാരി സി. ഇബ്രാഹിം ഹാജി കനിവാദര മുദ്ര സമര്‍പിച്ചു. സിവില്‍ സര്‍വീസ് സാധ്യതകളുടെ വഴികള്‍.എന്ന വിഷയത്തില്‍ പി വി അബ്ദുല്‍ ഫസല്‍ ക്ലാസെടുത്തു.

എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയവര്‍ക്ക് കനിവ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്യാര്‍ത്ഥി ഉബൈദുള്ളക് കനിവ് ഫൈനാന്‍സ് സെക്രട്ടറി ജബ്ബാര്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി. എന്‍ പി അബൂ മാസ്റ്റര്‍, റെയില്‍വേ അബ്ദുറഹ്‌മാന്‍, ജംഷി പരപ്പനങ്ങാടി, പി. പി . റിന്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top