സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. മൂന്നാം തവണയാണ് സെക്രട്ടറിയായി കാനം രാജേന്ദ്രനെ തിരഞ്ഞെടുക്കുന്നത്.

101 അംഗ സംസ്ഥാന കൗണ്‍സിലിനെയും തിരഞ്ഞെടുത്തു. കോട്ടയം സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലായിരുന്നു കാനം രാജേന്ദ്രന്‍ ആദ്യം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

പിന്നീട് മലപ്പുറത്ത് നടന്ന സമ്മേളനത്തിലും ഇപ്പോള്‍ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിലും അദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top